ലഹരി മരുന്ന് കുത്തിവെച്ച് രോഗിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി; ഡോക്ടർ അറസ്റ്റിൽ

കൊൽക്കത്ത: ലഹരി മരുന്ന് കുത്തിവെച്ച് രോഗിയെ ബലാത്സംഗം ചെയ്ത ഡോക്ടർ പിടിയിൽ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരുൻഹട്ട് ഏരിയയിലാണ് സംഭവം.

സംഭവത്തിൽ നൂർ ആലം സർദാർ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കായി എത്തിയ യുവതിയോട് കുത്തിവെയ്പ്പ് എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചപ്പോൾ നിർബന്ധിച്ച് ഡോക്ടർ കുത്തിവെപ്പെടുത്തു. പിന്നാലെ ബോധരഹിതയായ യുവതി ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ ബലാത്സംഗത്തിനിരയായെന്ന് മനസ്സിലാക്കിയത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ഡോക്ടർ മൊബൈലിൽ പകർത്തുകയും പ്രതി ആവശ്യപ്പെട്ട നാല് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തുകയും ചെയ്തു . തുടന്ന് യുവതിയും ഭർത്താവും പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബലാത്സംഗവും കൊലപാതകവും ഉൾപ്പെടുന്ന കേസുകളിൽ വധശിക്ഷ നിർബന്ധമാക്കണമെന്ന പുതിയ ബിൽ കഴിഞ്ഞ മാസം പശ്ചിമ ബംഗാൾ സർക്കാർ ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags:    
News Summary - tortured the patient by injecting drugs and took nude pictures; The doctor was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.