മൊറയൂര്‍: മോങ്ങത്തു നിന്ന് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കേസില്‍ മുഖ്യ പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍. കർണാടക കൂർഗ് സ്വദേശി സോമശേഖര (45) ആണ് അറസ്റ്റിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം. മോങ്ങത്തുനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 10 ടണ്ണോളം സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടുകയായിരുന്നു. ഇപ്പോള്‍ പിടിയിലായ സോമശേഖരയാണ് ഇത് കയറ്റി അയച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
സംസ്ഥാനത്തേക്ക് നിയമവിരുദ്ധമായി സ്‌ഫോടക വസ്തുക്കള്‍ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഘത്തിലെ മറ്റു കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.