ഓട്ടോയിൽ കഞ്ചാവ് കടത്ത്; സ്ത്രീ ഉൾെപ്പടെ മൂന്ന് പേർ പിടിയിൽ

കുമളി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റു ചെയ്തു. കമ്പം - കോമ്പ റോഡിൽ ഇന്തിര റാണി (51) നാരായണ തേവൻപ്പെട്ടി സ്വദേശി മുരുകൻ (39) ഭൂമിനാഥൻ (29) എന്നിവരെയാണ് കമ്പം ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

കമ്പത്ത് നിന്ന് ഓട്ടോയിൽ കമ്പംമെട്ട് വഴി കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. വാഹന പരിശോധന നടത്തുകയായിരുന്ന ലഹരി വിരുദ്ധ സ്ക്വാഡിനെ കണ്ടതോടെ ഓട്ടോയുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടുകയായിരുന്നു.

വാഹനത്തിൽ ഒളിപ്പിച്ച നിലയിലാണ് 5.5 കിലോ കഞ്ചാവ് കണ്ടെടുത്തത്. പ്രതികളെ ഉത്തമപാളയം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓട്ടോയും പോലീസ് പിടിച്ചെടുത്തു.

Tags:    
News Summary - Trafficking of ganja in auto; Three people, including a woman, were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.