ഗുജറാത്തിലെ ചരോത്തറിൽ മുസ്ലിം യുവാവിന് നേർക്ക് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം. പശുക്കടത്ത് ആരോപിച്ചാണ് ഗോരക്ഷാ ഗുണ്ടകൾ ആക്രമണം നടത്തിയത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ജൂലൈ 22 നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഇപ്പോഴാണ് വിഡിയോ പുറത്തുവന്നത്. ഉമേദ് ഖാൻ ബലോച്ച് എന്നയാളാണ് ആക്രമിക്കപ്പെട്ടത്. വിഡിയോയിൽ, കാവി സ്കാർഫ് ധരിച്ച നാലുപേർ ഒരാളെ കിണറ്റിലേക്ക് തള്ളിയിടുന്നതും തുടർന്ന് ചുറ്റുംനിന്ന് മർദിക്കുന്നതും കാണാം. ഇടക്ക് ‘ജയ് ശ്രീ റാം’ വിളിക്കാൻ യുവാവിനോട് ആക്രോശിക്കുന്നുമുണ്ട്.
Cow vigilantes brutally thrashed Umed khan Baloch for transporting buffaloes in a pick-up van to Charotar, Gujarat, He was forced him to chant ‘Jai Shri Ram’. Incident from Gujarat, July 22. You'll hardly see any News Channel or News Anchor covering this Not so important news. pic.twitter.com/f3EHm2lNib
— Mohammed Zubair (@zoo_bear) August 4, 2023
സംഭവവുമായി ബന്ധപ്പെട്ട് ഖേദ ജില്ലയിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചതായി സിയാസത് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. എഫ്‌ഐആർ ഫയൽ ചെയ്യുന്നതുവരെ സംഭവം സ്ഥിരീകരിക്കാനാകില്ലെന്നാണ് പൊലീസ് വാദം. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ഉൾപ്പടെ വിഡയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.