Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Transporting Buffalo in Gujarat Muslim man pushed into well fatally attacked
cancel
Homechevron_rightNewschevron_rightCrimechevron_rightപശുക്കടത്ത്​...

പശുക്കടത്ത്​ ആരോപിച്ച്​ വീണ്ടും ഗോരക്ഷാ ഗുണ്ടാ ആക്രമണം; മുസ്​ലിം യുവാവിനെ തല്ലിച്ചതച്ചു, ജയ്​ ശ്രീറാം വിളിക്കാനും ആക്രോശം -വിഡിയോ

text_fields
bookmark_border

ഗുജറാത്തിലെ ചരോത്തറിൽ​ മുസ്​ലിം യുവാവിന്​ ​നേർക്ക് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം.​ പശുക്കടത്ത്​ ആരോപിച്ചാണ്​ ഗോരക്ഷാ ഗുണ്ടകൾ ആക്രമണം നടത്തിയത്​. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

ജൂലൈ 22 നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഇപ്പോഴാണ്​ വിഡിയോ പുറത്തുവന്നത്​. ഉമേദ് ഖാൻ ബലോച്ച് എന്നയാളാണ്​ ആക്രമിക്കപ്പെട്ടത്. വിഡിയോയിൽ, കാവി സ്കാർഫ് ധരിച്ച നാലുപേർ ഒരാളെ കിണറ്റിലേക്ക് തള്ളിയിടുന്നതും തുടർന്ന്​ ചുറ്റുംനിന്ന്​ മർദിക്കുന്നതും കാണാം. ഇടക്ക്​ ‘ജയ് ശ്രീ റാം’ വിളിക്കാൻ യുവാവിനോട്​ ആക്രോശിക്കുന്നുമുണ്ട്​.

സംഭവവുമായി ബന്ധപ്പെട്ട് ഖേദ ജില്ലയിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചതായി സിയാസത്​ ഡോട്ട്​ ​കോം റിപ്പോർട്ട്​ ചെയ്യുന്നു. എഫ്‌ഐആർ ഫയൽ ചെയ്യുന്നതുവരെ സംഭവം സ്ഥിരീകരിക്കാനാകില്ലെന്നാണ്​ പൊലീസ് വാദം. ആൾട്ട്​ ന്യൂസ്​ സഹസ്ഥാപകൻ മുഹമ്മദ്​ സുബൈർ ഉൾപ്പടെ വിഡയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratCow vigilantescow goons
News Summary - Transporting Buffalo in Gujarat: Muslim man pushed into well fatally attacked – Forced him to raise slogan ‘Jai Shri Ram’
Next Story