പറവൂർ: മീൻ വില കുറച്ച് നൽകിയില്ലെന്ന് പറഞ്ഞ് വിൽപനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കോട്ടപ്പുറം പറമ്പേൽ വീട്ടിൽ മിഷോൺ വർഗീസ് (21), ചോഴിയത്ത് വീട്ടിൽ മൈക്കിൾ സാനു (18) എന്നിവരെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൻവേലിക്കര കപ്പേളക്കുന്ന് സ്വദേശി രാമനാണ് മർദനമേറ്റത്.
കഴിഞ്ഞ ഒമ്പതിന് ആയിരുന്നു സംഭവം. മീൻ വിലയിൽ ഡിസ്കൗണ്ട് വേണമെന്ന് പറഞ്ഞായിരുന്നു മർദിച്ചത്. ഗുരുതര പരിക്കേറ്റ രാമൻ ചികിത്സയിലാണ്. ഒളിവിൽ പോയ പ്രതികളെ ഇൻസ്പെക്ടർ വി. ജയകുമാർ, എസ്.ഐ എം.എസ്. മുരളി, എ.എസ്.ഐ സി.എ. ഷാഹിർ, സി.പി.ഒമാരായ ജുബി, മൃദുൽ, ഷിബു, ഷീജ, സിന്ധു തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.