കൊല്ലം: ഭാര്യാപിതാവിനെ കുത്തിപ്പരിക്കേൽപിച്ച സംഘത്തിലെ രണ്ടുപേരെ പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മൂതാക്കര സൂനാമി ഫ്ലാറ്റ്-62 ൽ മാക്സ്വെൽ (34- ടിനു), മൂതാക്കര നസ്രത്ത് ഭവനിൽ സ്ലം കോളനി-97ൽ എസ്. രമേശ് (34) എന്നിവരാണ് പിടിയിലായത്. പള്ളിത്തോട്ടം ഗലീലിയോ നഗർ-37ൽ മർസിലിനാണ് (63) കുത്തേറ്റത്. സ്വത്ത് ഭാഗം വെക്കുന്നതിലെ തർക്കത്തെ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 ഓടെ വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യാ പിതാവ് മർസിലിനെ ഒന്നാം പ്രതി ചവിട്ടിയുണർത്തി നെഞ്ചിൽ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.
പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനിൽ ബേസിൽ, യേശുദാസ്, ജാക്സൺ എസ്.സി.പി.ഒമാരായ സ്ക്ലോബിൻ, അനീഷ്, ജൂഡ് സി.പി.ഒ സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.