സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത രണ്ടു പേർ അറസ്റ്റിൽകുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത രണ്ടു പേർ അറസ്റ്റിൽ. പൊതു ധാർമികത ലംഘിച്ചതിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷൻ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയതായി പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോർട്ട് ചെയ്തു. പ്രതിയെ പബ്ലിക് ജയിലിലേക്ക് റഫർ ചെയ്തതായി പ്രോസിക്യൂഷൻ അറിയിച്ചു. അധാർമികത പ്രചരിപ്പിക്കുന്ന സൈറ്റുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ രാജ്യത്ത് ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അശ്രദ്ധമായും അനുചിതമായും പെരുമാറിയതിന് 31 പേരെ ഈ വർഷം ഒക്ടോബർ 23 വരെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന അക്കൗണ്ടുകൾ ട്രാക്ക് ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. രാജ്യ താൽപര്യത്തിനും നിലപാടുകൾക്കും വിരുദ്ധമായവ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും നടപടി ശക്തമാണ്. അടുത്തിടെ ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന് രണ്ട് ഇന്ത്യൻ നഴ്സുമാരെ നാടുകടത്തുകയും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.