തിരൂർ: സ്കൂൾ പരിസരങ്ങളും മറ്റും കേന്ദ്രീകരിച്ച് നിരോധിത ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്നത് വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താനാളൂർ പൂക്കാട്ടിയിൽ സുബൈർ (42), തലക്കടത്തൂർ പള്ളിപ്പാട്ട് തുമ്പൻ മുഹമ്മദലി (50) എന്നിവരെയാണ് തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തിരൂർ ബസ് സ്റ്റാൻഡ്, തലക്കടത്തൂർ പരിസരങ്ങളിലെ കടകളിൽ നിന്നായി ഇരുനൂറോളം പാക്കറ്റ് ഹാൻസും മറ്റു പുകയില ഉൽപന്നങ്ങളും പൊലീസ് കണ്ടെടുത്തു. എസ്.ഐ ജിഷിൽ, സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, അക്ബർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. ലഹരി ഉൽപന്നങ്ങളുടെ വിൽപനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.