ഹൈദരാബാദ്: തെലങ്കാനയിലെ മന്ദമാരിയിൽ ആടുകളെ മോഷ്ടിച്ചുവെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. ആട്ടുടമയാണ് ദലിത് യുവാക്കളാണ് ആടിനെ മോഷ്ടിച്ചതെന്ന് ആരോപിച്ചത്. തുടർന്ന് ആട്ടുടമയും കൂട്ടാളികളും യുവാക്കളെ ഒരു ഷെഡ്ഡിൽ തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. മർദനത്തിന്റെയും യുവാക്കൾ സഹായത്തിനായി കരയുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവാക്കൾ കേണപേക്ഷിച്ചിട്ടും ഫാമുടമയും കൂട്ടാളികളും മർദനം നിർത്തിയില്ല.
കാണാതായ ആടുകളുടെ പണം ദലിത് യുവാക്കൾ നൽകണമെന്നാണ് ഉടമ ആവശ്യപ്പെട്ടത്. യുവാക്കളുടെ കുടുംബം പരാതി നൽകിയതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.