കൊച്ചി: കച്ചവടത്തിന് കൊണ്ടുവന്ന കടൽ വെള്ളരിയുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികൾ പിടിയിൽ. 14 കിലോ വരുന്ന കടൽ വെള്ളരിയുമായി (സീ കുക്കുംബർ) എറണാകുളം മറൈൻ ഡ്രൈവിൽ നിന്നാണ് അബ്ദുൽ റഹ്മാൻ, നബീൽ എന്നിവരെ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇത് അനധികൃതമായി കച്ചവടം ചെയ്യുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്. പ്രതികളെ കോടനാട് റെയ്ഞ്ചിലെ മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി.
എറണാകുളം ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പെരുമ്പാവൂർ ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ.ജി. അൻവർ, സെക്ഷൻ ഓഫിസർമാരായ മുഹമ്മദ് കബീർ, എം.വി. ജോഷി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ലിബിൻ സേവ്യർ, കെ.പി. ലൈപിൻ, സി.എം. സുബീഷ്, കെ.ആർ. രാജേഷ്, ഡ്രൈവർമാരായ ബൈജുകുമാർ, കെ.ആർ. അരവിന്ദാക്ഷൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.