അടിമാലി: ഗൾഫ് വ്യവസായിയെ ആക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. ഏറ്റുമാനൂർ ഷെമി മാൻസിൽ ഷെമി മുസ്തഫ (51) കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘാങ്ങളായ പാലക്കാട് വെണ്ണക്കര കനാൽ ഐഷാ റെസിഡൻസി എഫ് 3 ഫ്ലാറ്റിൽ അമീർ അബ്ബാസ് ( 25 ), മേപ്പറമ്പ് കാദർ മാൻസിൽ വിളിക്കുന്ന ഫാസിൽ (കാള ഫാസിൽ25) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിന് സമീപം റാണിക്കല്ല് വളവിന് സമീപം കാർ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഗൾഫിൽ ബിസിനസ്സ് പങ്കാളികളായിരുന്ന ജമീർ മുഹമ്മദ് . കഴിഞ്ഞ 15 വർഷമായി കൂട്ടായി ബിസിനസ് നടത്തിയിരുന്നു. ദുബായി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനി 36 ഓളം രാജ്യങ്ങളിൽ ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട വ്യവസായമായിരുന്നു.. ഇവർ തമ്മിലുള്ള പാർട്ടണർഷിപ്പ് നിയമപരമായി അടുത്ത നാളിൽ പിരിയുകയും ചെയ്തു.ഷമീ മുസ്തഫ തിരികെ ദുബായിൽ എത്തി സ്വന്തം നിലക്ക് ബിസിനസ് തുടരാതിരിക്കാൻ വേണ്ടി മാനേജരായ സാക്കീർ അഷറഫുമായി ഗൂഡാലോചന നടത്തി പാലക്കാട്ട് ക്വട്ടേഷൻ സംഘത്തിന് ഷമീ മുസ്തഫയെ കൊലപെടുത്താൻ
ക്വട്ടേഷൻകൊടുത്തു.കുരുശുപാറയിൽ റിസോർട്ടിൽ എത്തിയ വിവരമറിഞ്ഞ് ക്വട്ടേഷൻ സംഘം ഇവിടെ എത്തി പദ്ധതി തയ്യാറാക്കി. കഴിഞ്ഞ മാസം 16 നായിരുന്നു സംഭവം.പിന്നീട് ഒരോ ചലനവും നിരീക്ഷിച്ച സംഘം റാണിക്കല്ല് ഭാഗത്ത് പദ്ധതി തയ്യാറാക്കി കാത്തിരുന്നു. പണിതു കൊണ്ടിരിക്കുന്ന റിസോർട്ട് സന്ദർശിച്ച് മടങ്ങുന്ന വഴി നേര്യമംഗലം റാണിക്കല്ലിൽ വെച്ച് രാത്രി 9.30 ന് ഇനോവ കാർ ഷമീ മുഹമ്മദ് സഞ്ചരിച്ച കാറിനെ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായി രുന്നു. എന്നാൽ ക്വട്ടേഷൻ സംഘത്തിന്റെ പദ്ധതി തെറ്റി ഷമീ മുഹമ്മദ് രക്ഷപെടുകയായിരുന്നു. കാർ ഇടിച്ച സ്ഥലത്ത് നാട്ടുകാർ ഉണ്ടായതും , ഷമീമുസ്തഫയോടൊപ്പം വേറേയും ആളുകൾ ഉണ്ടായതും പദ്ധതി പാളാൻ കാരണമായി. തുടർന്ന് അടിമാലി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.