സാബിർ

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: പൊ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യ​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. എം.​ഡി.​എം.​എ, ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ട​യി​ൽ നി​ര​വ​ധി പേ​ർ പി​ടി​യി​ലാ​യി.

ബേ​ക്ക​ൽ പൊ​ലീ​സ് എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​ള്ളി​ക്ക​രെ തെ​ക്കി​ൽ സ്വ​ദേ​ശി എം. ​സാ​ബി​റി​നെ​യാ​ണ് (35) പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ യു.​പി. വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​ലാ​ൽ ന​ഗ​റി​ലെ നി​സാ​റാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കോ​ട്ട​ക്കു​ന്ന് അ​സ​റ​ഗോ​ള ജി.​എ​ൽ.​പി സ്കൂ​ൾ ഗേ​റ്റി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പി​ടി​കൂ​ടി​യ​ത്. സ്കൂ​ട്ട​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നി​സാ​റി​ൽ​നി​ന്ന് വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സാ​ബി​ർ പി​ടി​യി​ലാ​യ​ത്.

സാ​ബി​ർ സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എം.​ഡി.​എം.​എ ക്ലാ​സ് ട്യൂ​ബ് ഉ​പ​യോ​ഗി​ച്ച് ക​ത്തി​ച്ച് വ​ലി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​രെ​യും ക​ഞ്ചാ​വ് ബീ​ഡി വ​ലി​ച്ച​വ​രെ​യും ബേ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹോ​സ്​​ദു​ർ​ഗ് പൊ​ലീ​സ് മൂ​ന്നു​പേ​രെ മ​യ​ക്കു​മ​രു​ന്ന് - ക​ഞ്ചാ​വ് ഉ​പ​യോ​ഗ​ത്തി​നി​ടെ പി​ടി​കൂ​ടി.

റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ, മ​ത്സ്യ​മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് രാ​ത്രി ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മാ​ണി​യാ​ട്ടു​നി​ന്ന് എം.​ടി.​പി. റാ​ഷി​ദി​നെ (32) മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി. 32 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി ച​ന്തേ​ര പൊ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Two people arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.