കള്ളുഷാപ്പിൽ ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ: കള്ളുഷാപ്പിൽ കയറി ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. അതിരമ്പുഴ പടിഞ്ഞാറ്റിൻ ഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ചാമി എന്ന വിഷ്ണു യോഗേഷ് (22), കോട്ടമുറി കുഴിപറമ്പിൽ വീട്ടിൽ ആഷിക് (25) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ ഈ മാസം നാലിന് അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്തെ കള്ളുഷാപ്പിൽ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും സാധനങ്ങൾ തകർക്കുകയും ചെയ്തു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലെ സംഘമാണ് ഇവരെ പിടികൂടിയത്.

പ്രതികളിൽ ഒരാളായ ആഷിക്കിന് അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും വിഷ്ണുവിന് അടിപിടിക്കേസും നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ആർ. രാജേഷ് കുമാർ, എസ്.ഐ. കെ.കെ. പ്രശോഭ്, സി.പി.ഒമാരായ ഡെന്നി, പ്രവീൺ, പ്രേംലാൽ, എസ്.കെ. രാകേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Two people who attacked the toddy shop were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.