രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

അടിമാലി: നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ രണ്ട് കിലോ ഉണക്ക കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മൂന്നാർ സെവൻമല എസ്റ്റേറ്റ് ഡിവിഷനിൽ ഇരുമ്പ് ലയത്തിൽ പന്ത്രണ്ട്മുറി ലെയിനിൽ സേതുരാജ് (24), മാട്ടുപ്പെട്ടി എസ്റ്റേറ്റ് ഗ്രഹാംസ് ലാൻഡ് ന്യൂ ഡിവിഷനിൽ ആറ്മുറി ലയത്തിൽ സദ്ദാം ഹുസൈൻ (24) എന്നിവരെയാണ് ഇൻസ്‌പെക്ടർ ഷൈബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് 2.072 കിലോ ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ 69 എ 4208 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികൾ കഞ്ചാവ് മൊത്തമായി വാങ്ങി മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ചെറിയ പൊതികളാക്കി 500 രൂപ നിരക്കിൽ വിൽപന നടത്തി വരുകയായിരുന്നു.

റെയ്ഡിൽ പ്രിവന്റിവ് ഓഫിസർമാരായ എം.സി. അനിൽ, കെ.എസ്. അസീസ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസർമാരായ കെ.എൻ. ദിലീപ്, വി.ആർ. സുധീർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എൻ. സിജുമോൻ, അനൂപ് തോമസ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Two persons arrested with two kilos of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.