ചേര്‍ത്തല: മദ്യലഹരിയിൽ അമിതവേഗത്തിൽ പാഞ്ഞ വാഹനം തടയാന്‍ ശ്രമിച്ച ട്രാഫിക് എസ്.ഐക്കുനേരെ ആക്രമം നടത്തിയ കേസില്‍ രണ്ടുപേർ റിമാൻഡിൽ. വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി.എം. വീട്ടില്‍ ഷമീര്‍ മുഹമ്മദ് (29), ആവണീശ്വരം ബിബിന്‍ ഹൗസില്‍ ബിബിന്‍ രാജ് (26) എന്നിവരെയാണ് റിമാൻഡ് െചയ്ത്. അസ്വസ്ഥത അനുഭവപ്പെട്ട ഒന്നാംപ്രതി മിലിട്ടറി ടെക്നിക്കല്‍ സ്റ്റാഫായ കൊട്ടാരക്കര പത്തനാപുരം വെളകുടി പഞ്ചായത്തില്‍ ആവണീശ്വരം സാബുരാജാ വിലാസത്തില്‍ ജോബിൻ (29) ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ ആശുപത്രിയില്‍നിന്നും വിടുന്നമുറക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും.
ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ചേർത്തല സ്റ്റേഷനുസമീപം നടത്ത ആക്രമണത്തിൽ ട്രാഫിക് എസ്.ഐ ജോസി സ്റ്റീഫനാണ് (55) മർദനമേറ്റത്. അക്രമത്തില്‍ പരിക്കേറ്റ എസ്.ഐ ജോസ് സ്റ്റീഫെൻറ മൂക്കിെൻറ എല്ലിന് പൊട്ടലുണ്ട്. പ്രതികൾ സഞ്ചരിച്ച ജീപ്പിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. രൂപമാറ്റംവരുത്തിയ ജീപ്പിനെ കുറിച്ച് പൊലീസ് മോട്ടോര്‍ വാഹനവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ചതിനെ തുടര്‍ന്ന് കണ്ട്രോള് റൂമില്‍ നിന്നുള്ള നിർദേശത്തെ തുടര്‍ന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കൈകാണിച്ചിട്ടും നിര്‍ത്താത്തതിനാലാണ് പിന്തുടര്ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.