കൊച്ചി: മൊബൈൽ ഷോപ്പിൽനിന്ന് പണം നൽകാതെ മൊബൈൽ ഫോൺ കൈക്കലാക്കിയ യുവാക്കൾ പിടിയിൽ. പെരുമ്പാവൂർ സ്വദേശികളായ ആസാദ് യാസീം(24), ടി.എൻ. നൗഫൽ(26) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ് എറണാകുളം പെന്റാ മേനകയിലെ കടയിലാണ് സംഭവം.
കടയിലെത്തിയ പ്രതികൾ 60,000 രൂപ വിലവരുന്ന രണ്ട് ആപ്പിൾ ഫോണുകൾ വാങ്ങി ബന്ധുവിന്റെ അക്കൗണ്ടിൽ നിന്നു പണം വരുമെന്ന് കടയുടമയെ അറിയിച്ചു. പിന്നീട് ബന്ധു പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് കടക്കാരനെ കാണിച്ച ശേഷം പ്രതികൾ കട വിട്ടു.
എന്നാൽ പിന്നീട് ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെയാണ് പണം എത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ പ്രതികളെ വിളിച്ചെങ്കിലും പലതും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് ഉടമ സെൻട്രൽ പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേണഷത്തിലാണ് പ്രതികളെ പെരുമ്പാവൂരിൽനിന്ന് പിടികൂടിയത്. മൊബൈൽ ഫോൺ പൊലീസ് വീണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.