കുവൈത്ത് സിറ്റി: ഒമരിയ ഏരിയയിൽ ഭർത്താവിന്റെ മർദനത്തെത്തുടർന്ന് സിറിയൻ യുവതി കൊല്ലപ്പെട്ടു. അവരുടെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം. യുവതിയെ ഫർവാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഡിറ്റക്ടീവ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ അന്വേഷണ സംഘത്തിന് കൈമാറി. പ്രതിക്കെതിരെ മനപ്പൂർവമായ നരഹത്യ ചുമത്തി. മറ്റൊരു സംഭവത്തിൽ, 27 കാരിയായ ഇറാഖി സ്ത്രീയെ സബാഹ് അൽ-നാസർ ഏരിയയിലെ അപ്പാർട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.