തിരൂർ: കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്രതികൾ പിടിയിൽ. ശനിയാഴ്ച വൈകീട്ടായിരുന്നു പരിശോധന. മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 13.400 കിലോ കഞ്ചാവുമായി കോതമംഗലം സ്വദേശികൾ പിടിയിലായത്. കോതമംഗലം കടവൂർ സ്വദേശി കാണിച്ചാട്ടു വീട്ടിൽ അബിൽ (22), കടവൂർ ആലിങ്ങൽ വീട്ടിൽ അൻസാർ (25) എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രയിൽനിന്ന് കഞ്ചാവ് ട്രെയിൻ മാർഗം തിരൂർ ഭാഗത്തേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയ ത്. തിരൂർ എക്സൈസ് ഇൻസ്പെക്ടർ അജിരാജ്, ഇന്റലിജൻസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, ഉത്തരമേഖല സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജി ആഗസ്റ്റിൻ, ബി.എസ്. പ്രമോദ്, പ്രിവന്റിവ് ഓഫിസർമാരായ പ്രദീപ് കുമാർ, ലതീഷ്, സുനിൽകുമാർ, രാജേഷ്, സി.ഇ.ഒമാരായ നിതിൻ ചോമാരി, എസ്. കണ്ണൻ, എ.വി. കണ്ണൻ, വി. ലിജിൻ, പി.ബി. വിനീഷ്, അരുൺ രാജ്, സവിൻ, പ്രജിത്, സന്ദീപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.