പറവൂർ: 6.6 ഗ്രാം രാസലഹരിയും എയർ പിസ്റ്റളും തിരകളും 10 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. വരാപ്പുഴ പുത്തൻപുരക്കൽ പവിൻ ദാസ് (23), കരിങ്ങാംതുരുത്ത് കൊങ്ങോർപ്പിള്ളി രജനി ഭവനിൽ വി. അനന്തകൃഷ്ണൻ (25) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും വടക്കേക്കര പൊലീസും ചേർന്ന് പിടികൂടിയത്. റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂത്തകുന്നം ഭാഗത്തുനിന്ന് ഇവർ അറസ്റ്റിലാകുന്നത്.
തോക്കിൽ നിറക്കുന്ന 40 തിരകളും രാസലഹരി പൊടിക്കാനുപയോഗിക്കുന്ന ബ്ലെയ്ഡും തൂക്കാനുള്ള ഡിജിറ്റൽ ത്രാസും കണ്ടെടുത്തു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കോഴിക്കോടുനിന്നുമാണ് ലഹരി കൊണ്ടുവന്നത്. യുവാക്കൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ഇൻസ്പെക്ടർ വി.സി. സൂരജ് എസ്.ഐമാരായ എം.എസ്. ഷെറി, വി.എം. റസാഖ്, എ.എസ്.ഐ റോബർട്ട് ഡിക്സൺ, സി.പി.ഒമാരായ ടി.എസ്. ശീതൾ, മിറാഷ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. റൂറൽ ജില്ലയിൽ ഒരുമാസത്തിനുള്ളിൽ 50 ഗ്രാമോളം രാസലഹരിയും 10 കിലോയിലേറെ കഞ്ചാവും പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.