അബൂദബി: ആഡംബര കാറിലെത്തി ഭിക്ഷാടനം നടത്തിവന്ന യുവതിയെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. 2022 നവംബർ ആറിനും ഡിസംബർ 12നും ഇടയിലായി 159 യാചകരെ അറസ്റ്റ് ചെയ്ത കൂട്ടത്തിലാണ് സമ്പന്നയായ യാചകിയും പിടിയിലായത്. നഗരത്തിലെ മസ്ജിദുകൾക്ക് മുന്നിലായിരുന്നു ഇവർ ഭിക്ഷാടനം നടത്തിയിരുന്നത്. മസ്ജിദുകളുടെ അകലെ പാർക്ക് ചെയ്തശേഷം നടന്നെത്തിയായിരുന്നു ഇവർ വിശ്വാസികളോട് ഭിക്ഷ ചോദിച്ചുവന്നിരുന്നത്. ഭിക്ഷാടനത്തിലൂടെ സ്ത്രീ വൻതുക സമ്പാദിച്ചതായി പൊലീസ് കണ്ടെത്തി.
ആഡംബര വാഹനങ്ങളിൽ ഏറ്റവും പുതിയ വാഹനമായിരുന്നു ഇവർ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. 5000 ദിർഹം പിഴയും മൂന്നു മാസത്തിൽ കുറയാത്ത തടവുമാണ് യാചകർക്ക് ശിക്ഷ. സംഘടിത ഭിക്ഷാടനത്തിന് ആറുമാസം തടവും ഒരുലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. സമൂഹ മാധ്യമങ്ങൾ അടക്കം ഓൺലൈനിലൂടെയുള്ള വിവിധതരം സഹായ അഭ്യർഥനകളും ശിക്ഷാർഹമായ കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.