യു.പിയിൽനിന്ന്​ ഒളിച്ചോടിയ യുവാവിനെയും പെൺകുട്ടിയെയും കൊന്ന്​ മൃതദേഹങ്ങൾ വിവിധ സംസ്​ഥാനങ്ങളിൽ ഉപേക്ഷിച്ചു

ഗ്വാളിയാർ: ഉത്തർപ്രദേശിൽനിന്ന്​ ഒളിച്ചോടി ഡൽഹിയിലെത്തിയ യുവാവ​ിനെയും പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയി മധ്യപ്രദേശിൽവെച്ച്​ കൊലപ്പെടുത്തി മൃതദേഹങ്ങൾ വിവിധ സംസ്​ഥാനങ്ങളിൽ ഉപേക്ഷിച്ച ബന്ധുക്കൾ പിടിയിൽ. പെൺകുട്ടിയുടെ മൃതദേഹം രാജസ്​ഥാനിലെ ധോൽപൂരിൽനിന്നും യുവാവി​േന്‍റത്​ മധ്യപ്രദേശിൽനിന്നുതന്നെയും ലഭിക്കുകയായിരുന്നു.

യു.പി ഫിറോസാബാദിലെ ജഹാംഗിർപൂർ സ്വദേശികളാണ്​ ഇരുവരും. കൊല്ലപ്പെട്ട പെൺകുട്ടിക്ക്​ പ്രായപൂർത്തിയായിട്ടില്ല. അയൽവാസികളായ ഇരുവരുടെയും പ്രണയത്തിനും വിവാഹത്തിനും​ കുടുംബങ്ങൾ എതിർപ്പ്​ അറിയിച്ചിരുന്നു. ഇതോടെ ജൂലൈ 31ന്​ ഇരുവരും നാടുവിട്ടു.

ഡൽഹിയിലെത്തിയ ഇരുവരെയും ദിവസങ്ങൾക്കകം പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. ഡൽഹിയിൽനിന്ന്​​ ഇരുവരെയും പിടികൂടി ജീപ്പിൽ കയറ്റി മധ്യപ്രദേശിലെ ബിന്ദിലെത്തിച്ചു. അവിടെനിന്ന്​ ഗ്വാളിയാറിലേക്കുള്ള വഴിയിൽവെച്ച്​ യുവാവിനെ ഇവർ ക്രൂരമായി മർദിക്കുകയായിരുന്നു. യുവാവിന്‍റെ സ്വകാര്യഭാഗങ്ങൾ കത്തികൊണ്ട്​ മുറിച്ചെടുക്കുകയും അവയവങ്ങൾ വികൃതമാക്കുകയും ചെയ്​തിരുന്നു. ദേശീയപാതയിൽ വാഹനത്തിൽവെച്ചായിരുന്നു ക്രൂരമായ കൊലപാതകം. തുടർന്ന്​ മൃതദേഹം ഉപേക്ഷിച്ചു.

ആഗസ്റ്റ്​ അഞ്ചിന്​ യുവാവിന്‍റെ മൃതദേഹം പൊലീസ്​ കണ്ടെത്തി. തുടർന്ന്​ പൊലീസ്​ കൊലപാതക കേസും രജിസ്റ്റർ ചെയ്​തിരുന്നു. ദിവസങ്ങൾക്ക്​ ശേഷം ധോൽപൂർ പ്രദേശത്തുനിന്ന്​ പെൺകുട്ടിയുടെ മൃതദേഹം രാജസ്​ഥാൻ പൊലീസ്​ കണ്ടെത്തി. മഞ്ഞ പ്ലാസ്റ്റിക്​ കയറുകൊണ്ട്​ കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഇതോടെ രണ്ടു കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന്​ പൊലീസ്​ കണ്ടെത്തുകയായിരുന്നു.

ആഗസ്റ്റ്​ പത്തിന്​ യുവാവിന്‍റെ പിതാവ്​ മകനെ കാണാനില്ലെന്ന പരാതി പൊലീസിൽ നൽകിയിരുന്നു. ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച്​ പൊലീസ്​ അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണത്തിൽ ബന്ധുക്കൾ ഡൽഹി, ബിന്ദ്​, ഗ്വാളിയാർ, ധോൽപൂർ പ്രദേശങ്ങളിൽ സഞ്ചരിച്ചതായി ക​ണ്ടെത്തി. തുടർന്ന്​​ പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും കസ്റ്റഡിയിലെടുക്കുകയ​ുമായിരുന്നു. യുവാവിനെയും ​പെൺകുട്ടിയെയും കൊലപ്പെടു​ത്തിയതായി ചോദ്യം ചെയ്യലിനിടെ ​ബന്ധുക്കൾ സമ്മതിച്ചു.

Tags:    
News Summary - UP Couple kidnapped from Delhi murdered in MP bodies dumped in different states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.