ന്യൂഡൽഹി: യു.പിയിൽ ബസ് ടിക്കറ്റിനെ ചൊല്ലിയുള്ള കലഹത്തിനൊടുവിൽ 20 കാരനായ എൻജിനീയറിങ് വിദ്യാർഥി കറിക്കത്തി കൊണ്ട് കണ്ടക്ടറെ ആക്രമിച്ചു. പ്രയാഗ് രാജിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
യുവാവ് ബാഗിൽ കത്തി സൂക്ഷിച്ചിരുന്നതായി ബസ് ഡ്രൈവർ പറഞ്ഞു. ബസിൽ നിന്ന് നിലവിളി കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് കണ്ടക്ടർ ആക്രമിക്കപ്പെട്ടത് കണ്ടത്. പെട്ടെന്ന് തന്നെ ബസ് നിർത്തി. കണ്ടക്ടറെ ഉടൻ ആശുപത്രിയിലെത്തിച്ചു.-ഡ്രൈവർ പറഞ്ഞു. കണ്ടക്ടറുടെ കഴുത്തിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമാണ് വെട്ടേറ്റത്.
പ്രതിയായ ലാരെബ് ഹാഷ്മി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. കോളജിൽ ഒളിച്ച ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അതിനു ശേഷം കത്തി വീണ്ടെടുക്കാൻ തിരികെ കൊണ്ടുപോയപ്പോൾ ഹാഷ്മി രക്ഷപ്പെട്ടു. ബാഗിൽ നിന്ന് തോക്ക് എടുത്ത് പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. പൊലീസ് തിരിച്ചുവെടിവെച്ചപ്പോൾ ഹാഷ്മിയുടെ കാലിന് പരിക്കേറ്റു. ഇയാളെ വീണ്ടും അറസ്റ്റ് ചെയ്ത് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.