ആടിനെ വിൽക്കുന്നതിനെ ചൊല്ലി തർക്കം; യു.പിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി

ലഖ്നോ: ആടുകളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അമ്മയെ മകൻ കൊലപ്പെടുത്തി. ഉത്തർദേശിലെ ബച്‌ര ഗ്രാമത്തിലാണ് സംഭവം.

തർക്കത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി കമലേഷ് ദേവിയുടെ തലയിൽ മകൻ കിഷുൺ ബിഹാരി യാദവ് മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് അടിച്ചതായി പൊലീസ് അറിയിച്ചു.

മൃതദേഹം തുണിക്കടിയിൽ ഒളിപ്പിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് അഡീഷനൽ എസ്.പി പറഞ്ഞു.

അയൽവാസികൾ ഓടിയെത്തി തീയണച്ചെങ്കിലും യുവതി മരിച്ചിരുന്നു. കിഷുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനും മരുമകൾക്കുമൊപ്പമാണ് കമലേഷ് ദേവി താമസിച്ചിരുന്നത്

Tags:    
News Summary - Uttar Pradesh: Woman killed by son during fight over sell of goats in Sonbhadra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.