ഒറ്റപ്പാലം: സംഘം ചേർന്ന് യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. തോട്ടക്കര മേലേതിൽ മുനീറാണ് (26) ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. വരോട് ചൊക്കിച്ചിന്റകത്ത് മുഹമ്മദ് റിഹാനെ (20) മർദിച്ച് പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. തടയാൻ ചെന്ന റിഹാന്റെ പിതാവിനും മർദനമേറ്റിരുന്നു. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നാലുപേരിൽ രണ്ടുപേർ നേരത്തേ അറസ്റ്റിലായിരുന്നു. വരോട് മൂച്ചിക്കൽ അബ്ദുൽ ഗഫൂർ (25), തോട്ടക്കര വീട്ടാംപാറ പുതിയറക്കൽ മുഹമ്മദ് ഷഹനാസ് (23) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയെ പിടികൂടേണ്ടതുണ്ട്.
ഈ മാസം ഒമ്പതിന് രാത്രി വരോട് സെന്ററിലെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്സിന് സമീപം കൂട്ടുകാർക്കൊപ്പം സംസാരിച്ചു നിന്ന റിഹാനെ ബൈക്കിലെത്തിയ സംഘം വടികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ വധശ്രമത്തിനാണ് കേസെടത്തത്. സി.സി ടി.വി കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.