ഒറ്റപ്പാലം: വരോട് സംഘം ചേർന്ന് യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒറ്റപ്പാലം തോട്ടക്കര താലിപ്പാട്ടിൽ മുഹമ്മദ് സുൽഫാദ് (24) ആണ് ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
മുഖ്യ പ്രതി ഉൾപ്പടെ മൂന്ന് പേർ നേരത്തെ പിടിയിലായി. വരോട് ചൊക്കിച്ചിന്റകത്ത് മുഹമ്മദ് റിഹാനെ (20) മർദിച്ച് പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
തടയാൻ ചെന്ന സുഹൃത്തുക്കൾക്കും റിഹാന്റെ പിതാവിനും മർദനമേറ്റിരുന്നു. മുഖ്യപ്രതി തോട്ടക്കര മേലേതിൽ മുനീർ (26), വരോട് മൂച്ചിക്കൽ അബ്ദുൽ ഗഫൂർ (25), തോട്ടക്കര വീട്ടാംപാറ പുതിയറക്കൽ മുഹമ്മദ് ഷഹനാസ് (23) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഒക്ടോബർ ഒൻപതിന് രാത്രി വരോട് സെൻററിലെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്സിന് സമീപം രണ്ട് കൂട്ടുകാർക്കൊപ്പം സംസാരിച്ചു നിന്നിരുന്ന റിഹാനെ ബൈക്കിലെത്തിയ സംഘം വടികൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
സി.സി.ടി.വി കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. ലഹരി ഉപായോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പിടികൂടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.