ശ്യാം രാജ്,​ വിഷ്ണുരാജൻ, അനന്ദു

വാഹനം തകർത്ത കേസിൽ പ്രതികൾ പിടിയിൽ

പാലാ: അർധരാത്രി കാറ്ററിങ് സ്ഥാപനത്തി‍െൻറ മുന്നിൽ നിർത്തിയിട്ട വാഹനം അടിച്ചുതകർത്ത അക്രമി സംഘത്തെ പിടികൂടി. കൊഴുവനാലിൽ പ്രവത്തിക്കുന്ന കാറ്ററിങ് സ്ഥാപനത്തിന് മുന്നിൽ പാർക്കുചെയ്തിരുന്ന വാഹനമാണ് രാത്രി ഒരുമണിയോടെ മാരകായുധങ്ങളുമായി മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറിലെത്തിയ ആക്രമിസംഘം അടിച്ചുതകർത്തത്. നിരവധി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലി‍െൻറ സഹായത്തോടെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടി.

അടൂർ കടമ്പനാട് നോർത്ത് വിഷ്ണുഭവൻ വിഷ്ണു രാജൻ (29), തൃക്കുന്നപ്പുഴ പതിയാങ്കര കല്ല‍െൻറതറയിൽ അനന്ദു (21), കടമ്പനാട് നോർത്ത് കാഞ്ഞിരവിള വടക്കേതിൽ ശ്യാം രാജ് (30) എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലുള്ള സ്വകാര്യ കാർ പാർക്കിങ്ങിൽനിന്ന് കൊല്ലം അടൂർ സ്വദേശികളായ പ്രതികളെയും മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനവും പാലാ ഡിവൈ.എസ്.പി ഷാജു ജോസി‍െൻറ നിർദേശപ്രകാരം കെ.പി. തോംസൺ പിടികൂടുകയായിരുന്നു.

സംഭവദിവസം വൈകീട്ട് വാഹനം വശം കൊടുക്കുന്നതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ തൊടുപുഴയിൽ എത്തിയശേഷം ആസൂത്രണം ചെയ്ത് തിരികെ അടൂരിലേക്ക് പോകുംവഴിയാണ് ആക്രമം നടത്തിയത്. എസ്.സി.പി.ഒ ജസ്റ്റിൻ, സി.പി.ഒമാരായ മഹേഷ്, രഞ്ജിത് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Vehicle broke case: Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.