വിനോദ് വധം: അഞ്ചാം പ്രതി പൊലീസിൽ കീഴടങ്ങി

ഒറ്റപ്പാലം: പനമണ്ണയിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. അഞ്ചാം പ്രതി പനമണ്ണ തളിയൻതൊടിയിൽ ആരിഫ് മുഹമ്മദ് (32) ആണ് ഒറ്റപ്പാലം പൊലീസിൽ കീഴടങ്ങിയത്. 2020 മെയ് 31നായിരുന്നു കേസിനാസ്‌പദമായ സംഭവം.

പനമണ്ണ ചക്യാവിൽ പരേതനായ ഉണ്ണികൃഷ്ണന്‍റെ മകൻ വിനോദിനെയും സഹോദരൻ രാമചന്ദ്രനെയും ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് വിനോദ് (32) മരിച്ചത്. 11 പ്രതികളുള്ള കേസിൽ വിധി പറഞ്ഞ സമയത്ത് ഏഴുപേർ ഒളിവിലായിരുന്നു. നാല് പേർക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു.

ഒളിവിലായിരുന്ന ഏഴ് പേരിൽ രണ്ട് പ്രതികൾ പിന്നീട് പിടിയിലായി. ഇനിയും നാല് പ്രതികളെ കൂടി കണ്ടെത്താനുണ്ട്. കേസിലെ ഒന്നും രണ്ടും നാലും ആറും പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. ഒറ്റപ്പാലം സി.ഐ.എം സുജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആരിഫ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.  

Tags:    
News Summary - Vinod murder: Fifth suspect surrenders to police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.