പാലക്കാട്: കൽമണ്ഡപത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ചിറക്കാട് സ്വദേശി ബൈജു എന്ന തങ്കരാജിനെ (28) ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 25ന് രാത്രി ഏഴരയോടെ കൽമണ്ഡപം കനാലിൽവെച്ച് വീട്ടമ്മയെ ദേഹോപദ്രവമേൽപിക്കുകയും കൈയിൽ കടന്നുപിടിക്കുകയും ചെയ്തെന്നാണ് കേസ്.
കഞ്ചാവ്, അടിപിടി, പിടിച്ചുപറി തുടങ്ങി പതിനഞ്ചോളം കേസുകളിൽ ബൈജു പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, സ്പെഷൽ ബ്രാഞ്ച് ഗ്രേഡ് എസ്.ഐ ഗംഗാധരൻ, എസ്.ഐ സുദേവൻ, എ.എസ്.ഐ മുഹമ്മദ് ഹാരിസ്, സീനിയർ സി.പി.ഒ എം. സുനിൽ, രമേഷ്, പ്രീത ജേക്കബ്, ഗീത, നസീർ, സജീന്ദ്രൻ, ഋഷികേശൻ, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.