നീലേശ്വരം: പോളണ്ടിലേക്ക് വിസ വാഗ്ദാനംചെയ്ത് 3,66,500 രൂപ തട്ടിയെടുത്തതായി പരാതി. കാഞ്ഞങ്ങാട് കോട്ടച്ചേരി കല്ലട്ര കോംപ്ലക്സില്‍ മദനി ട്രാവല്‍സിലെ സി.പി. അബുതാഹിറിനെതിരെയാണ് (25) ഹോസ്ദുര്‍ഗ് കോടതിയുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. ചുള്ളി മാലോത്ത് മൊയ്ല്യാക്കിരിയത്ത് ഹൗസില്‍ സലീമിന്റെ മകന് കെ.എസ്. സുമീറിന്റെ (24) പരാതിയിലാണ് കേസ്.
ബന്ധുമുഖേന പരിചയപ്പെട്ട അബുതാഹിര്‍ മൂന്നരലക്ഷം നല്കിയാല് പോളണ്ടിലേക്കുള്ള വിസ നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. മൂന്നരലക്ഷം രൂപക്ക് എല്ലാ ചെലവുകളും സഹിതം പോളണ്ടിലേക്ക് എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെയടിസ്ഥാനത്തില്‍ ഏപ്രില്‍ നാലിനും മേയ് 15നും ഇടയിലുള്ള കാലയളവിലാണ് സുമീര്‍ ഇത്രയും പണം താഹിറിന് നല്‍കിയത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നപ്പോള്‍ സുമീര്‍ പണം തിരികെ ആവശ്യപ്പെട്ടു. കിട്ടാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.