വിസ വാഗ്ദാനം; രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തു

കാ​ഞ്ഞ​ങ്ങാ​ട്: ന്യൂ​സി​ല​ൻ​ഡി​ൽ ന​ഴ്സി​ങ് അ​സി. ജോ​ലി​ക്കു​ള്ള വി​സ വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ​നി​ന്ന് 1,90,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ സ്ഥാ​പ​ന​ത്തി​നും ര​ണ്ടു പേ​ർ​ക്കു​മെ​തി​രെ ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. പാ​ലാ​വ​യ​ൽ നെ​ട്ട​നൊ​ഴു​ക​യി​ൽ ഹൗ​സി​ൽ അ​ൽ​ഫോ​ൻ​സ കു​ര്യ​ന്റെ (41) പ​രാ​തി​യി​ൽ ക​മ്പ​നി​ക്കും അ​മീ​ർ മു​ഹ​മ്മ​ദ് ഷി​ബി​ലി, റീ​നു എ​ന്നി​വ​ർ​ക്കു​മെ​തി​രെ​യാ​ണ് കേ​സ്. അ​മീ​ർ മു​ഹ​മ്മ​ദ് ഷി​ബി​ലി കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി​യാ​ണ്. റീ​നു അ​ബൂ​ദ​ബി, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണെ​ന്നും പ​രാ​തി​യി​ലു​ണ്ട്. ദു​ബൈ​യി​ലെ ബ്ലി​റ്റ്സ് മൈ​ഗ്രേ​ഷ​ൻ ക​മ്പ​നി വ​ഴി​യാ​ണ് ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത​ത്.

Tags:    
News Summary - Visa Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.