ന്യൂഡൽഹി: വിവാഹ സൽക്കാരത്തിനിടെ ഉപയോഗിച്ച പ്ലേറ്റുകൾ അതിഥികളുടെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ അടിപിടിക്കിടെ മർദനമേറ്റ വിളമ്പുകാരൻ മരിച്ചു. 26കാരനായ പങ്കജ് ആണ് മരിച്ചത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പസ്റ്റ റോഡിലെ സി.ജി.എസ് വാടിക ഗെസ്റ്റ്ഹൗസിൽ നവംബർ 17നാണ് സംഭവം. സൽക്കാരത്തിന് ഉപയോഗിച്ച പ്ലേറ്റുകളുള്ള ട്രേ പങ്കജ് കൊണ്ടുപോകവേ അതിഥികളുടെ ദേഹത്ത് തട്ടുകയായിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെ പങ്കജിനെ ചിലർ മർദിക്കുകയായിരുന്നു.
മരിച്ചതോടെ മൃതദേഹം കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പിറ്റേ ദിവസം മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കരാറുകാരനായ മനോജ് ഗുപ്തയുടെ കീഴിലായിരുന്നു പങ്കജ് ജോലി ചെയ്തിരുന്നത്. ഇയാളും പങ്കജിനെ മർദിച്ചിരുന്നു. സംഭവത്തിൽ മനോജ് ഗുപ്ത ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.