ആലപ്പുഴ: ഇഷ്ടവിഷയം പഠിക്കാൻ രക്ഷിതാക്കൾ അനുവദിക്കാത്തതിൽ മനംനൊന്ത് ആലപ്പുഴ കടലിൽ ചാടിയ വിദ്യാർഥിയെ പൊലീസ് രക്ഷിച്ചു. ടൂറിസം പൊലീസിെൻറ സമയോചിത ഇടപെടലിലാണ് ജീവൻതിരിച്ചുകിട്ടിയത്. ബുധനാഴ്ച ഉച്ചക്ക് 2.30ന് ആലപ്പുഴ ബീച്ചിലാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശിയായ 19കാരൻ ഉച്ചയോടെ ബീച്ചിലെത്തിയശേഷം കടലിൽ ചാടി ആത്മഹത്യചെയ്യുമെന്ന് മാതാവിന് ഫോൺസന്ദേശം അയച്ചു. തുടർന്ന് എഴുതിയ കത്തും മൊബൈൽ ഫോണും കടപ്പുറത്തുവെച്ചശേഷം മുന്നോട്ട് നടന്നുപോകുന്നത് ബീച്ചിലെ സന്ദർശകരുടെ ശ്രദ്ധയിൽപെട്ടു. ഇവർ ടൂറിസം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് കടലിലിറങ്ങിയ വിദ്യാർഥിയെ അനുനയിപ്പിച്ച് ഒപ്പംകൂട്ടി. ടൂറിസം എസ്.ഐ പി. ജയറാം, പൊലീസുകാരായ സീമ, മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ചോദ്യംചെയ്തപ്പോഴാണ് മനസ്സ് തുറന്നത്. എൻട്രൻസ് എഴുതിയശേഷം എൻജിനീയറിങ് പഠിക്കണമെന്നതായിരുന്നു വിദ്യാർഥിയുടെ ആഗ്രഹം.
ഇതിന് സമ്മതിക്കാതിരുന്ന വീട്ടുകാർ ഡിഗ്രിക്ക് ചേർന്നാൽ മതിയെന്ന് നിർബന്ധിച്ചു. ഇതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ആലപ്പുഴ ബീച്ചിലെത്തിയത്. പിന്നീട് രക്ഷിതാക്കളെ അറിയിച്ച് കൗൺസലിങ് നടത്താമെന്ന ഉറപ്പിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.