ബസ് കാത്തുനില്‍ക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി തൊഴിലുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ വരവൂരിൽ ബസ് കാത്തുനില്‍ക്കുന്നതിനിടെ തൊഴിലുടമയെ ഇതര സംസ്ഥാന തൊഴിലാളി വെട്ടിപ്പരിക്കേൽപ്പിച്ചു. വരവൂർ ചെമ്പത്ത് പറമ്പിൽ വിജയനാണ് വെട്ടേറ്റത്. താടിയെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിയായ തമിഴ്നാട് സ്വദേശി മുനിച്ചാമിയെ പൊലീസ് പിടികൂടി.

വിജയനൊപ്പം ജോലി ചെയ്തിരുന്ന ആളാണ് മുനിച്ചാമി. വിജയനുമായുള്ള തർക്കത്തെ തുടർന്നായിരുന്നു വെട്ടിക്കൊല്ലാനുള്ള ശ്രമം. ശേഷം വാൾ വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെട്ട മുനിച്ചാമി തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് ചെറുതുരുത്തി പൊലീസും നാട്ടുകാരും ഇയാളെ പിടികൂടിയത്.

2016 മുതൽ 2022 വരെ സംസ്ഥാനത്ത് നടന്ന 118 കൊലപാതകക്കേസുകളിൽ 159 ഇതര സംസ്ഥാനത്തൊഴിലാളികളാണ് പ്രതികളായത്. കഴിഞ്ഞ മാസം ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - While waiting for the bus, the out-of-state worker assaulted the employer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.