കാലടി: വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതിയെ കാലടി പൊലീസ് പിടികൂടി. മഹാരാഷ്ട്ര നവി മുംബൈയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനി മേരി സാബുവിനെയാണ് (34) പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നവി മുംബൈ സ്വദേശി കിഷോര്‍ വെനേറാമിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അസര്‍ബൈജാനില്‍ റിഗ്ഗില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂര്‍ സ്വദേശി സിബിനില്നിന്ന് 1,25,000 രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു.
പ്രതികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ‘ഏഷ്യ ഓറിയ’ എന്ന റിക്രൂട്ടിങ് സ്ഥാപനം വഴിയാണ് വിദശത്തേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തത്. പരാതിക്കാരനെ മുംബൈയിലേക്ക് വിളിച്ചുവരുത്തി അഭിമുഖവും മെഡിക്കല്‍ പരിശോധനയും നടത്തി. തുടർന്ന് പണം കൈപ്പറ്റിയ തട്ടിപ്പുസംഘം വ്യാജ വിസയും നല്കി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ സമാന കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ഇന്‍സ്പെക്ടര്‍ എന്‍.എ. അനൂപ്, എസ്.ഐമാരായ ജെ. റോജോമോന്‍, എം.സി. ഹരീഷ്, ജയിംസ് മാത്യു, വി.കെ. രാജു, സീനിയര്‍ സി.പി.ഒമാരായ മീരാ രാമകൃഷ്ണന്, എം.ബി. ജയന്തി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.