തിരുവനന്തപുരം: പോത്തന്‍കോട്ടെ ഭിന്നശേഷിക്കാരിയുടെ കൊലപാതകത്തില്‍ സി.സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടയാൾ കസ്റ്റഡിയില്‍. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പോത്തന്‍കോട് സ്വദേശി തൗഫീക് ആണ് കസ്റ്റഡിയിലുള്ളത്.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി പോക്സോ കേസുകളിലുൾപ്പെടെ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ ഏഴോടെയാണ് പോത്തന്‍കോട് സ്വദേശി തങ്കമണിയെ(65) മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയാണ് മൃതദേഹം കണ്ടത്. തങ്കമണിയുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. മൃതദേഹത്തില്‍നിന്ന് കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട കമ്മൽ തൗഫീകിൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പൂജക്കുള്ള പൂക്കള്‍ പറിക്കാന്‍ പോകുന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിനംപ്രതി പുലർച്ചെ നാലുമണിയോടെ പൂക്കൾ പറിക്കാൻ പോകുന്നയാളാണ് തങ്കമണി. തനിച്ച് താമസിക്കുന്നയാളാണ് തങ്കമണി. ഇത്തരം വിവരങ്ങൾ മനസിലാക്കിയാണോ പ്രതിവന്നതെന്ന സംശയത്തിലാണ് പൊലീസ്. കസ്റ്റഡിയിലുള്ള തൗഫീക് നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
തങ്കമണി വീട്ടിൽ ഒറ്റക്കാണെങ്കിലും സമീപത്തുതന്നെ സഹോദരങ്ങളും താമസിക്കുന്നുണ്ട്. ഇതിൽ ഒരു സഹോദരന്റെ വീടിനു പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയെത്തി പരിശോധന നടത്തുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും. നടപടി ക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.