ചാരുംമൂട്: ചുനക്കരയിൽ സംഘർഷത്തിൽ മർദനമേറ്റ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവത്തിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചുനക്കര പാണംപറമ്പിൽ ദിലീപ്ഖാൻ (45) മരിച്ച സംഭവത്തിൽ അയൽവാസി പാണംപറമ്പിൽ സാബിറയാണ് (34) അറസ്റ്റിലായത്.
ഇവരുടെ വീട്ടിലേക്ക് മിനിവാനിൽ ഫർണിച്ചറുമായി വരുമ്പോഴായിരുന്നു സംഘർഷമുണ്ടായത്. ഇവരുടെ ബന്ധുക്കളായ പള്ളിക്കൽ പഴകുളം പടിഞ്ഞാറ് ഷാജി ഭവനത്തിൽ സുബൈദ (57), സഹോദരൻ പന്തളം കുരമ്പാല കടയ്ക്കാട് മുറിയിൽ തെക്കേ ശങ്കരത്തിൽ വീട്ടിൽ യാക്കൂബ് (52) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ദിലീപ്ഖാനുമായി വഴിത്തർക്കം നിലനിന്നിരുന്ന അയൽവാസി വഹിദയുടെ സഹോദരങ്ങളാണ് ഇവർ. ഇപ്പോൾ അറസ്റ്റിലായ സാബിറ വഹിദയുടെ മകളാണ്. ദിലീപ്ഖാന്റെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്തിയത്.
കഴിഞ്ഞ 15ന് വൈകീട്ടായിരുന്നു സംഭവം. സംഭവത്തെത്തുടർന്ന് നൂറനാട് എസ്.എച്ച്.ഒ ശ്രീജിത്, സബ് ഇൻസ്പെക്ടർ പി. നിതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തുടർ അന്വേഷണമാണ് സബീറയുടെ അറസ്റ്റിന് കാരണം. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.