യുവതിയുടെ മരണം: ഭർത്താവ് റിമാൻഡിൽ

നിലമ്പൂര്‍: മമ്പാട് പൊങ്ങല്ലൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ കോടതി റിമാന്‍ഡ് ചെയ്തു. പൊങ്ങല്ലൂര്‍ പൊയിലില്‍ ഷമീമിനെയാണ് (33)നിലമ്പൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് അയച്ചത്. ഷമീമിന്റെ ഭാര്യയും ചുങ്കത്തറ പൂക്കോട്ടുമണ്ണ മുഞ്ഞക്കല്‍ മുഹമ്മദാലിയുടെ മകളുമായ സുല്‍ഫത്ത് (25) പൊങ്ങല്ലൂരിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യപ്രേരണകുറ്റം ചുമത്തി പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സുല്‍ഫത്തിന്‍റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പും കണ്ടെടുത്തിരുന്നു.ഭർത്താവ് മർദിച്ചിരുന്ന കാര്യം കത്തിൽ പറയുന്നുണ്ട്. എടവണ്ണയില്‍ നേരത്തെ ഫാസ്റ്റ് ഫുഡ് കട നടത്തി വരികയായിരുന്ന ഷമീം 2021ല്‍ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായിരുന്നു.

രണ്ട് മാസം മുമ്പ് ഫാസ്റ്റ് ഫുഡ് കട പൂട്ടിയ ഷമീം ബംഗളൂരുവില്‍ സുഹൃദ് വലയം സ്ഥാപിച്ചു. ഇടയ്ക്കിടെ അവിടെ പോകാറുണ്ട്. ബംഗളൂരുവിലെ ബന്ധങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Woman's death: Husband in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.