മർദനത്തിൽ പരിക്കേറ്റ അഡ്വ. കെ. പ്രീതം ആശുപത്രിയിൽ

ഹെൽമറ്റ് ധരിക്കാത്ത അഭിഭാഷകനെ മർദിച്ചു; എസ്.ഐക്കും പൊലീസുകാർക്കും സസ്പെൻഷൻ

മംഗളൂരു: ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച അഭിഭാഷകന് ചിക്കമഗളൂരു ടൗൺ പൊലീസിന്റെ ക്രൂരമർദനം. സംഭവവുമായി ബന്ധപ്പെട്ട് സബ് ഇൻസ്പെക്ടറേയും അഞ്ച് പൊലീസുകാരേയും സസ്പെൻഡ് ചെയ്തു. മർദനത്തിൽ പരിക്കേറ്റ അഡ്വ. കെ. പ്രീതം ആശുപത്രിയിൽ ചികിത്സയിലാണ്.

എസ്.ഐ മഹേഷ് പൂജാരിയേയും അഞ്ച് പൊലീസുകാരേയുമാണ് സസ്പെൻഡ് ചെയ്തതെന്ന് ചിക്കമഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് വിക്രം അമത്തെ പറഞ്ഞു. കേസ് അന്വേഷണത്തിന് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച അഭിഭാഷകർ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തിയിരുന്നു.

സംഭവം സംബന്ധിച്ച് അഭിഭാഷകൻ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങിനെ: വ്യാഴാഴ്ച രാത്രി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന തന്നെ പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് തടഞ്ഞു. ബൈക്കിന്റെ താക്കോൽ അവർ ഊരിയെടുത്തു. ഇത് ശരിയല്ല, പിഴ അടക്കാം എന്ന് പറഞ്ഞതോടെ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷന് അകത്തിട്ട് വയറിങ്ങിന് ഉപയോഗിക്കുന്ന പൈപ്പ് കഷ്ണം കൊണ്ട് പുറത്ത് തുടർച്ചയായി അടിച്ചു. മുഷ്ടി ചുരുട്ടി നെഞ്ചിലും വയറിലും ഇടിച്ചു. കുഴഞ്ഞുവീണുപോയ താൻ ബോധം തെളിഞ്ഞപ്പോൾ ആശുപത്രിയിലായിരുന്നു’.



Tags:    
News Summary - Young lawyer accused of assault by police over helmet issue; including PSI 6 policemen suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.