അ​രു​ൺ രാ​ജ്

സ്ത്രീകളെ ആക്രമിച്ച് മാല കവർച്ച: യുവാവ് പിടിയിൽ

ആലപ്പുഴ: ബൈക്കിലെത്തി നടന്നുപോകുന്ന സ്ത്രീകളുടെ മാല കവരുന്ന പ്രതി പിടിയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരാപ്പള്ളി തകിടുവെളി വീട്ടിൽനിന്ന് ആലപ്പുഴ നഗരസഭ പുന്നമട വാർഡിൽ കൊറ്റംകുളങ്ങര സുകൃതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ രാജാണ് (24) പിടിയിലായത്.

അരൂർ ക്ഷേത്രത്തിന് കിഴക്കുവശം മയൂരം റോഡിലൂടെ നടന്നുപോയ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ കടന്നുകളഞ്ഞ കേസില്‍ പിടിയിലായതോടെയാണ് മറ്റ് കേസുകള്‍ക്കും വഴിത്തിരിവായത്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നും പട്ടണക്കാട് പരിധിയിൽ ഒന്നും കവര്‍ച്ചകള്‍ നടത്തിയിരുന്നതായി ഇയാള്‍ സമ്മതിച്ചു. ഇടറോഡ് കേന്ദ്രീകരിച്ച് ബൈക്കിൽ യാത്ര ചെയ്ത് നടന്നുപോകുന്ന സ്ത്രീകളുടെ മാല മോഷ്ടിച്ച് കടന്നുകളയുകയാണ് രീതി. അരൂർ പൊലീസും ചേർത്തല ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Young man arrested for assaulting women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.