കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന 91 എല്‍.എസ്.ഡി സ്റ്റാമ്പും 6.443 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോട്ടയംപൊയില്‍ പത്തായക്കുന്ന് സ്വദേശി കെ. മുഹമ്മദ് ഷാനിലാണ് (29) പിടിയിലായത്. നാര്‍കോട്ടിക്ക് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ തോട്ടടയിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്.
കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ വിദ്യാർഥികൾക്ക് അടക്കം എല്‍.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും വിതരണം ചെയ്യുന്ന കണ്ണികളില്‍ പ്രധാനിയാണ് പിടിയിലായതെന്നും മുമ്പും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ ജോലി ചെയ്യുന്ന സ്റ്റാർട്ട് അപ് സ്ഥാപനത്തിന്റെ വിലാസത്തിൽ വരുന്ന കൊറിയര്‍ വഴിയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. ഇയാളുടെ കൂട്ടാളികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.