അ​ല്‍ത്താ​ഫ്

വ്യാജനമ്പര്‍ പതിച്ച സ്കൂട്ടറുമായി യുവാവ് പിടിയില്‍

നെടുങ്കണ്ടം: മാതാവി‍െൻറ പേരിലുള്ള സ്‌കൂട്ടറിൽ മലപ്പുറത്തെ ബുള്ളറ്റി‍െൻറ രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ച് ഉപയോഗിച്ചുവന്ന യുവാവ് പിടിയില്‍. പുഷ്പക്കണ്ടം തെള്ളിയില്‍ അല്‍ത്താഫിനെയാണ് (22) നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. കെ.എല്‍ 38 എച്ച് 3441 നമ്പറിലുള്ള സ്കൂട്ടറിന് കെ.എല്‍ 08 എച്ച് 44 എന്ന നമ്പര്‍ പതിച്ച്

നാളുകളായി നിയമവിരുദ്ധ കാര്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നമ്പര്‍ മലപ്പുറത്തുള്ള ബുള്ളറ്റിന്‍റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അല്‍ത്താഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കട്ടപ്പന ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജനമ്പറിലുള്ള വാഹനം പിടിച്ചെടുത്തത്.

പുഷ്പക്കണ്ടം കേന്ദ്രീകരിച്ച് യുവാക്കള്‍ക്കിടയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നുണ്ടെന്നും വ്യാജനമ്പര്‍ പതിച്ച വാഹനങ്ങളിലാണ് ലഹരി ഉല്‍പന്നങ്ങള്‍ കടത്തുന്നതെന്നും ഡിവൈ.എസ്.പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Young man arrested with scooter with fake number plate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.