വർക്കല: നവ വധുവിന്റെ സ്വർണം പണയംവച്ച് ലക്ഷങ്ങളുമായി മുങ്ങിയ ഫിസിയോതെറാപിസ്റ്റായ യുവാവ് പിടിയിൽ. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു (34) വാണ് അറസ്റ്റിലായത്.
വിവാഹത്തിന്റെ മൂന്നാം ദിവസമാണ് നവവധുവിന്റെ 52 പവൻ സ്വർണാഭരണങ്ങൾ നിർബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ പ്രതി കൈക്കലാക്കിയത്. ശേഷം വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഇയാൾ കലഹമുണ്ടാക്കി. തുടർന്നാണ് പണവുമായി മുങ്ങിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇയാൾ കേരളത്തിൽ പലയിടത്തും ബംഗളൂരുവിലും മാറിമാറി താമസിക്കുകയായിരുന്നു. അതിനിടെ, വർക്കല എ.എസ്.പി ദീപക് ധൻകറിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തൃശൂരിൽനിന്ന് അറസ്റ്റ് ചെയ്തു.
വർക്കല പൊലീസ് ഇൻസ്പെക്ടർ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.