കോഴിക്കോട്: ജ്വല്ലറിയിലെത്തിയ യുവാവ് ഉടമയെ കബളിപ്പിച്ച് സ്വർണവുമായി കടന്നു. കോഴിക്കോട് മേലെ പാളയം റാണി ജ്വല്ലറിയിലാണ് തിങ്കളാഴ്ച വൈകീട്ടോടെ കവർച്ച നടന്നത്. അഞ്ചേകാൽ പവൻ തൂക്കമുള്ള സ്വർണക്കട്ടിയാണ് മോഷണം പോയത്.
ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയയാൾ ക്ഷീണം നടിക്കുകയും രക്തത്തിലെ പഞ്ചസാര കുറയുന്നു എന്ന് ഉടമയോട് പറഞ്ഞ് അൽപം പഞ്ചസാരയോ മധുരമോ വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കടയുടമ ഉള്ളിലെ മുറിയിലേക്കു പോയപ്പോൾ മേശയിലുള്ള സ്വർണക്കട്ടിയെടുത്ത് ഇയാൾ കടന്നുകളഞ്ഞു.
കടയുടമ തിരിച്ചെത്തിയപ്പോൾ ഇയാളെ കാണാതായതോടെ സംശയം തോന്നി മേശ പരിശോധിച്ചപ്പോഴാണ് സ്വർണം കവർന്ന വിവരം അറിയുന്നത്. മോഷ്ടാവിെൻറ ദൃശ്യം കടയിലെ സി.സി.ടി.വി കാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ടൗൺ പൊലീസ് കേസെടുത്ത് ജ്വല്ലറിയിലെത്തി തെളിവ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.