തൃശൂർ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ മുളവൂർ തൃക്കളത്തൂർക്കര മാളിക്കുന്നേൽ വീട്ടിൽ ജോബിയാണ് (31) അറസ്റ്റിലായത്.
മരത്താക്കര സ്വദേശിയിൽനിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 മേയ് മുതൽ പലതവണകളായാണ് വിസ ഫീസ്, പ്രോസസിങ് ഫീസ് എന്നിങ്ങനെയായി പരാതിക്കാരനിൽനിന്ന് തട്ടിയെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിലായിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയാണ് അറസ്റ്റ്. സബ് ഇൻസ്പെക്ടർ കെ. ഉമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.എൽ. ജോഷി, പി. ഹരീഷ് കുമാർ, വി.ബി. ദീപക്ക് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.