വിവാഹവാ​ഗ്ദാനം നൽകി പീഡനം; താനെയിൽ യുവാവ് പിടിയിൽ

മുംബൈ: വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിക്കുകയും ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ 28കാരൻ പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രതി റിയാസത് ഇല്യാസ് ഖുറേശിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2022 ഫെബ്രുവരിയിലായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് വിവാഹം വാ​ഗ്ദാനം നൽകി 24കാരിയെ പലതവണയായി പീഡിപ്പിക്കുകയായിരുന്നു.

പ്രതി വിവാഹത്തിൽ നിന്നും പിന്മാറിയതോടെ യുവതി പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയ പിടികൂടിയത്. 

Tags:    
News Summary - youth arrested for raping woman in pretext of marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.