ജീ​വ​ൻ

3.535 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

നി​ല​മ്പൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വ​ഴി​ക്ക​ട​വ് അ​തി​ർ​ത്തി ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ 3.535 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ജീ​വ​നാ​ണ്​ (20) പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വി​നെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ചെ​റി​യ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലി​ൽ ​പ​ഴ്സി​ൽ സൂ​ക്ഷി​ച്ച ല​ഹ​രി​പ​ദാ​ർ​ഥം ക​ണ്ടെ​ത്തി​യ​ത്. ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ ഭാ​ഗ​മാ​യി സ്പെ​ഷ​ൽ ഡ്രൈ​വി​ങ് ഭാ​ഗ​മാ​യി എ​ക്സൈ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് ഹ​ഷീ​ഷ് ഓ​യി​ൽ വാ​ങ്ങി​യ​തെ​ന്നാ​ണ് യു​വാ​വി‍െൻറ മൊ​ഴി. തൊ​ണ്ടി​മു​ത​ലും പ്ര​തി​യെ​യും നി​ല​മ്പൂ​ർ റേ​ഞ്ച് എ​ക്സൈ​സി​ന് കൈ​മാ​റി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക് ട​ർ ടി.​വി. ജ​യ​പ്ര​കാ​ശ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ ല​തീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​നി​ഷ് കു​മാ​ർ, അ​നൂ​പ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Youth arrested with 3.535 grams of hashish oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.