എരുമേലി: നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട നടക്കൽ വെള്ളിയാലക്കൽ വീട്ടിൽ വി.പി. താഹിറിനെയാണ് (28) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എരുമേലി പൊലീസ് മുക്കൂട്ടുതറ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇയാൾ ഓടിച്ച ബൊലേറോ വാഹനത്തിൽനിന്ന് 417 പാക്കറ്റ് ഹാൻസ് കണ്ടെത്തി. വിൽപന നടത്തി ലഭിച്ചതെന്ന് സംശയിക്കുന്ന 4000 രൂപയും ഇയാളിൽനിന്ന് കണ്ടെത്തി. യുവാക്കളെയും സ്കൂൾ കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ വിൽപനയെന്ന് പൊലീസ് പറഞ്ഞു.
കടകളിലും എത്തിച്ചിരുന്നു.എരുമേലി എസ്.എച്ച്.ഒ വി.വി. അനിൽകുമാർ, എസ്.ഐ ശാന്തി കെ. ബാബു, എ.എസ്.ഐമാരായ ജോസഫ് ആന്‍റണി, രാജേഷ്, സീനിയർ സി.പി.ഒമാരായ സിജി കുട്ടപ്പൻ, ഷാജി ജോസഫ്, രാജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.