സ്വാതന്ത്ര്യദിനത്തിൽ അബ്ദുറഹ്മാന്‍ സാഹിബിന് പുസ്തകത്താളുകൾ കൊണ്ട് ആദരം

തൃശൂർ: സ്വാതന്ത്ര്യദിനത്തിൽ അബ്ദുറഹ്മാന്‍ സാഹിബിന് പുസ്തകങ്ങൾ കൊണ്ട് വേറിട്ട ആദരം. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനു കൊടുങ്ങല്ലൂരിന്‍റെ സംഭാവനയായിരുന്ന അബ്ദുറഹ്മാന്‍ സാഹിബ്. 70 കൊല്ലമായി കൊടുങ്ങല്ലൂരിലെ എറിയാട് ചേരമാന്‍ പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അബ്ദു റഹ്മാന്‍ സ്മാരക വായനശാലയിലാണ് പുസ്തകചിത്രം ഒരുക്കിയിട്ടുള്ളത്. വ്യത്യസ്ത മീഡിയങ്ങളിൽ ചിത്ര പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡാവിഞ്ചി സുരേഷ് ആണ് പുസ്തകചിത്രം ഒരുക്കിയത്.

നിരവധി പുസ്തകങ്ങളുള്ള വായനശാലയിലെ പുസ്തകങ്ങളില്‍ കുറച്ചു മാത്രമാണ് ചിത്രത്തിനായി ഉപയോഗിച്ചത്. തറയില്‍ നിന്നും ഒന്‍പതടി ഉയരത്തില്‍ പുസ്തകങ്ങള്‍ അടുക്കി വെച്ചാണ് ചിത്രം രൂപപ്പെടുത്തിയെടുത്തത്. വായനശാലയിലെ സുഹൃത്തുക്കളായ സംഘാടകര്‍ പുസ്തകങ്ങൾ എടുക്കാനും മറ്റുമായി സഹായിച്ചുവെന്ന് ഡാവിഞ്ചിസുരേഷ് പറഞ്ഞു.

രാവിലെ എഴുമണിക്ക് തുടങ്ങി വൈകീട്ട് എഴുമണിക്ക് തുടങ്ങിയ പുസ്തക ചിത്രംവര അവസാനിച്ചത് വൈകീട്ട് ഏഴു മണിക്കാണ്. സാമ്പ്രദായികമായ രീതിയിൽ ചിത്രം വരക്കുന്നതുപോലെ കണ്ണും മൂക്കും വായും വരച്ചുകൊണ്ട് പുസ്തക ചിത്രം വരക്കാനാവില്ല. അടിയില്‍ നിന്നു മുകളിലേക്കാണ് നിർമാണം. ഇതിന്‍റെ നിര്‍മ്മാണ വീഡിയോയും ലഭ്യമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.