നേമം: വൈകല്യത്തെ ഭാവചലനങ്ങളാൽ മറയ്ക്കുകയാണ് ആതിര. ഇടതുകൈ പൂര്‍ണമായിട്ട് ഇല്ലെങ്കിലും കേരളനടനവും ഭരതനാട്യവും കുച്ചുപ്പുടിയുമൊക്കെ ആതിരക്ക് വഴങ്ങും. വിളപ്പില്‍ശാല കടമ്പനാട് ആതിര ഭവനില്‍ ലേഖയുടെ മകളാണ് ആതിര (22). പിറന്നുവീണതുതന്നെ ഇടംകൈയില്ലാതെയാണ്. ആതിരക്ക് ഒമ്പതു മാസം പ്രായമുള്ളപ്പോള്‍ പിതാവ് ശ്രീകുമാര്‍ മരിച്ചു. തളരാതെ ലേഖ മകള്‍ക്കായി ജീവിതം മാറ്റിവെച്ചു.
ആതിരയെ നാടറിയുന്ന നര്‍ത്തകിയാക്കാന്‍ ആ അമ്മ തീരുമാനിച്ചു. ഇടം കൈയ്ക്ക് പകരം വലംകൈയില്‍ മുദ്രകള്‍ വിരിയിച്ച് ആതിര സ്കൂള്‍-കോളജ് കലോത്സവ വേദികളിലും പിന്നിട് റിയാലിറ്റി ഷോകളിലും താരമായി. കുച്ചുപ്പുടി, നാടോടി നൃത്തം, മോഹിനിയാട്ടം തുടങ്ങി ആതിരക്ക് വഴങ്ങാത്ത നൃത്തയിനങ്ങള്‍ ചുരുക്കം. വീട്ടിലെ സ്വീകരണമുറി സമ്മാനങ്ങള്‍ കൊണ്ട് നിറഞ്ഞു. ബിരുദ പഠനത്തിന് ശേഷം തൃശൂര്‍ ഡോട്ട് ഇന്‍ അക്കാദമിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ഡിപ്ലോമ നേടി ഇന്റേണ്‍ഷിപ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.